Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്തിൽ ഭരണസമിതിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ യുഡിഎഫ് പ്രതിഷേധം


വെളിയങ്കോട് പഞ്ചായത്തിൽ ഭരണസമിതിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ യുഡിഎഫ് പ്രതിഷേധം

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനങ്ങൾക്കെതിരെ യുഡിഎഫ് രംഗത്ത്. പഞ്ചായത്ത് ഭരണസമിതി വികസന കാര്യങ്ങളിൽ പ്രതിപക്ഷവുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് മുന്നോട്ടുപോകുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ജനുവരി 29-ന് ചേർന്ന 2025-26 വാർഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അടിയന്തര യോഗത്തിൽ അജണ്ടയിൽ ഇല്ലാത്ത ഒട്ടനവധി പദ്ധതികൾ ചർച്ചകളില്ലാതെ തിരുകിക്കയറ്റിയതായും യുഡിഎഫ് ആരോപിക്കുന്നു.

മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ ചർച്ചയില്ലാതെ ഭേദഗതി ചെയ്തതിന് പുറമെ, യുഡിഎഫ് മെമ്പർമാരുടെ വാർഡുകളിലെ പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങൾ അവരോട് ആലോചിക്കാതെ തന്നെ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. ഇത്തരത്തിൽ ഒഴിവാക്കിയ പദ്ധതികളിൽ നിന്നുള്ള തുകയുടെ 80 ശതമാനത്തോളവും എൽഡിഎഫ് മെമ്പർമാരുടെ വാർഡുകളിലേക്കാണ് മാറ്റിയത്. ഭരണസമിതിയുടെ ഈ വിവേചനപരമായ നിലപാട് പഞ്ചായത്തിന്റെ പൊതുവികസനത്തെ ബാധിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

ഭരണസമിതിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കും വിവേചനത്തിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം. പ്രതിഷേധ യോഗത്തിൽ മജീദ് പാടിയോടത്ത്, കെ.കെ. ബീരാൻ കുട്ടി, ഫൗസിയ വടക്കേപ്പുറത്ത്, സുമിത രതീഷ്, മണി തമ്പാത്ത്, ഷാഹുൽ ഹമീദ്, അബ്ദുൽസലാം പുത്തൻവീട്ടിൽ, പ്രബിത സതീഷ്, ബിനു പെരിയാട്ടൽ, റഹ്മത്ത് ഹംസു എന്നിവർ പങ്കെടുത്തു സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments