Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൗരാവകാശ സംരക്ഷണ സമിതി സ്വീകരണം: ഇടതുപക്ഷ മെമ്പർമാർ പങ്കെടുത്തില്ല പ്രതിഷേധം അറിയിച്ച് ഭാരവാഹികൾ


പൗരാവകാശ സംരക്ഷണ സമിതി സ്വീകരണം: ഇടതുപക്ഷ മെമ്പർമാർ പങ്കെടുത്തില്ല പ്രതിഷേധം അറിയിച്ച് ഭാരവാഹികൾ

പൗരാവകാശ സംരക്ഷണ സമിതി മാറഞ്ചേരിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും നൽകിയ സ്വീകരണത്തിൽ നിന്നു ഇടതുപക്ഷമെമ്പർമാർ പങ്കെടുക്കാത്തതിൽ പ്രതിഷേധം അറിയിച്ച് ഭാരവാഹികൾ മാറഞ്ചേരിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പൗരാവാകാശ സംരക്ഷണ സമിതി തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിന്നും ഒരു വിഭാഗം ജനപ്രതിനിധികൾ പങ്കെടുക്കാത്തതാണ് പൗരാവകാശ സംരക്ഷണ സിമിതിയോഗം പ്രതിഷേധം സംഘടിപ്പിച്ചത്.

നാടിൻ്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്ത് - ബ്ലോക്ക് - ജില്ലാ മെമ്പർമാരെ ആദരിക്കാനും അവർക്ക് വികസന പത്രിക സമർപ്പിക്കുവാനുമാണ് സമിതി തീരുമാനിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കക്ഷി രാഷ്ട്രീയ പരിഗണനകൾ കൂടാതെ ജനങ്ങളുടെ വിഷയങ്ങളിൽ ജനാധിപത്യപരമായി ഇടപെടുന്ന, എല്ലാ വിഭാഗം പ്രവർത്തകരും ഉൾക്കൊള്ളുന്ന വേദിയാണിത്. പല രാഷ്ട്രീയ വീക്ഷണങ്ങൾ വെച്ച് പുലർത്തുന്നവരും അല്ലാത്തവരും ഇതിൽ അംഗങ്ങളാണ്. മെമ്പർമാരായി ജയിച്ച് വന്നവരിൽ സമിതിയിലെ സജീവരായ ഇടത് - വലത് മെമ്പർമാരുണ്ട്. ജയിച്ച് കഴിഞ്ഞാൽ അവർ എല്ലാ പൗരന്മാരുടെയും മെമ്പർമാരാണ്. വ്യക്തിപരമായ വിദ്വേഷമില്ലാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തവർ ജനകീയ ആവശ്യങ്ങളെ അവഗണിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സമിതി അഭിപ്രായപ്പെട്ടു. സമിതി വൈ. പ്രസിഡൻ് കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് എക്സി അംഗങ്ങളായ ഏ.ടി. അലി, ഫൈസൽ കാങ്ങിലയിൽ, ഉണ്ണി മാനേരി, ബക്കർ വടമുക്ക് എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ 25 വർഷമാമി പഞ്ചായത്ത് ഭരണം കയ്യാളുന്നവർ, തങ്ങളുടെ ഭരണകാലത്തെ വികസനമുരടിപ്പ് ചർച്ചയാകുമോ എന്ന ഭയമാണ് ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതിൻ്റെ പിന്നിലെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ഇ. നസീർ മാസ്റ്റർ പറഞ്ഞു. പൗരന്മാരോട് വിദ്വേഷമോ വെറുപ്പോ കൂടാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മെമ്പർമാർ സ്വീകരണ ചടങ്ങ് ബഹിഷ്കരിച്ചതിൽ മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ് പി.പി. ഉമർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സ്വീകരണ പരിപാടി ബഹിഷ്കരിച്ചത് ജനാധിപത്യ മര്യാദയില്ലാത്ത പ്രവർത്തിയാണെന്ന് ജനതാദൾ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഇസമായിൽ വടമുക്ക് കുറ്റപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്തു കൊണ്ട് തങ്ങൾക്കുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തുകയായിരുന്നു ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടിയിരുന്നതെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എ.മൻസൂർ റഹ്മാൻ പറഞ്ഞു.
വികസന പത്രികയിൽ പറഞ്ഞ വിഷയങ്ങൾ പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രസിഡൻ്റായി ചുമതലയേറ്റ ടി. ശ്രീജിത് പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments