Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിഖിനെ ആദരിച്ചു

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിഖിനെ ആദരിച്ചു 

വെളിയങ്കോട്: എൻ എസ് എസ് പ്രോഗ്രാം ഓഫീസറും അധ്യാപകനുമായ എൻപി ആഷിഖിനെ എംടിഎം കോളേജ് റീഡേഴ്സ് ക്ലബ് ആദരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ കരീം പരിപാടി ഉദ്‌ഘാടനം ചെയ്തു. "ചരിത്രത്തിൽ സന്നദ്ധ പ്രവർത്തകരുടെ ജീവിത യാത്രയെ അനുസ്മരിക്കാതെ വയ്യ. പ്രതിഫലം നോക്കാതെ അവർ നടത്തിയ പ്രവർത്തനങ്ങളുടെ ബാക്കിപത്രമാണ്‌ ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളിൽ പലതും. അതുകൊണ്ട് തന്നെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ പറ്റി അറിയാനും മനസിലാക്കുവാനും ശ്രമിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രതിമാസ പുസ്തകാസ്വാദന മത്സരവിജയികളായ സഫ്ന ഷെറിൻ സിഎ, അരുന്ധതി കെ എ, ഹൈഫ ഷറഫുദ്ദീൻ പി. പ്രപന്ധ രചനാ മത്സരത്തിൽ വിജയിയായ നവ്യാ ദാസ് എം എന്നിവർക്കുള്ള സമ്മാനങ്ങൾ നൽകി. റീഡേഴ്സ് ക്ലബ്ബ് മെമ്പർഷിപ്പ് വിതരണം എൻപി ആഷിക് നിർവഹിച്ചു ലൈബ്രെറിയൻ ഫൈസൽബാവ അധ്യക്ഷനായിരുന്നു. സഫന എം സ്വാഗതവും ഹന്നാ ഷെറി നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments