ആത്മീയ പ്രൗഢിയിൽ സമൂഹ സിയാറത്തോടെ ആണ്ട് നേർച്ചക്ക് ഉജ്ജ്വല തുടക്കം
പെരുമ്പടപ്പ് : ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ അവർകളുടെ 115 മത് ആണ്ട് നേർച്ചക്ക് സമൂഹ സിയാറത്തോടെ തുടക്കമായി.
ശൈഖ് സൈനുദ്ധീൻ റംലി നൂണക്കടവ് അവർകളുടെ മഖാമിൽ സമാരംഭം കുറിച്ച സിയാറത്തിന് പുത്തൻപള്ളി ഖത്വീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നൽകി. എൻ വി അബ്ദു റഹ്മാൻ മുസ്‌ലിയാർ,
കുറുമ്പത്തേൽ മൊയ്തു മുസ്‌ലിയാർ അമ്പാട്ടയിൽ,
എരമംഗലം ഹിശാം, ചിയാം മുസ്‌ലിയാർ തുടങ്ങി ആത്മീയ കേന്ദ്രങ്ങളിൽ സിയാറത്ത് നടന്നു.
തുടർന്ന് പുത്തൻപള്ളി മഖാമിൽ സമാപന സംഗമം നടന്നു.
അബ്ദുള്ള കുട്ടി കാമിൽ സഖാഫി, ഹംസ ബാഖവി, അബ്ദുസ്സമദ് ഫൈസി, ഹാഫിള് അബ്ദുൽ ബാരി ദാരിമി, നാസർ ദാരിമി, നേതൃത്വം നൽകി.
പണ്ഢിതരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൂട്ട സിയാറത്തിന് പ്രൗഢിയേകി.
മഹല്ല് ഭാരവാഹികളായ
സൈനു തെക്കേപ്പുറം, സൈഫുദ്ധീൻ കപ്പത്തയിൽ, അമീൻ പുളിയഞ്ഞാലിൽ, റഊഫ് എ കെ, റഹീം പെരുമ്പുംകാട്ടിൽ, നൗഷാദ് കുന്നനയിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments