ഐക്യ സന്ദേശം നൽകി ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ്
മാറഞ്ചേരി: ഐക്യത്തിൻ്റെ സന്ദേശം നൽകി ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് . മാറഞ്ചേരിയിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി പാലസ് അങ്കണത്തിൽ നടത്തിയ സംയുക്ത ഈദ് ഗാഹിലാണ് ഐക്യത്തിൻ്റെ ഒത്തുചേരലായി മാറിയത്. പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും മാറഞ്ചേരി അൽ ഹിക്മ സലഫി മസ്ജിദ് ഖത്തീബ് അബ്ദുൾ ലത്തീഫ് സുല്ലമി നേതൃത്വം നൽകി. സ്ത്രീകളടക്കം ആയിരത്തിൽ പരം വിശ്വാസികൾ ഈദ് സംഗമത്തിൽ ഒത്ത് കൂടി.
ഒരുമ ഭാരവാഹികളായ കെ.ഐ. മുഹമ്മദ് അബ്ദുറഹ്മാൻ എ. സൈനുദ്ധീൻ, ഏ.ടി. അലി, എ. അബ്ദുൾ ലത്തീഫ്, എം. ഇ. നസീർ മാസ്റ്റർ വി.കെ. ഫൈസൽ, ഉണ്ണി മാനേരി, മൊയ്തുണ്ണി മലയംകുളത്തേൽ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments