ഇനി വയ്യ, ഇങ്ങനെ ഓടാൻ...
കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുന്നു
പൈപ്പിടാൻ 2 വർഷം മുൻപ് പൊളിച്ചിട്ട പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാത ജൂൺ 30ന് അകം ടാറിങ് നടത്തിയില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സർവീസുകൾ നിർത്തിവച്ച് സമരം നടത്താൻ സ്വകാര്യ ബസ് തൊഴിലാളികളുടെ തീരുമാനം.
റോഡ് തകർന്നു കിടക്കുന്നതിനാൽ ബസുകളുടെ ട്രിപ്പ് മുടങ്ങുന്നതിനാലും സമയത്ത് ഓടിയെത്താൻ കഴിയാത്തതിനാലും ബസുകൾക്ക് അറ്റകുറ്റപ്പണി കൂടിയതിനാലുമാണ് ജൂലൈ ഒന്ന് മുതൽ സമരം നടത്താൻ പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ പുത്തൻപള്ളി യുണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.
പൊന്നാനി-എരമംഗലം-ഗുരുവായൂർ, പൊന്നാനി- പുത്തൻപള്ളി-കുന്നംകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികളാണ് റോഡ് ടാറിങ് നടത്തിയില്ലെങ്കിൽ സമരം നടത്തുമെന്ന് പെരുമ്പടപ്പ് പൊലീസിന് കത്തുനൽകിയത്.
പൊന്നാനിയിൽനിന്ന് മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി സംസ്‌ഥാന പാതയിലെ കുണ്ടുകടവ് മുതൽ വന്നേരി വരെ റോഡിന്റെ വശങ്ങൾ പൊളിച്ച് വാട്ടർ അതോറിറ്റി പൈപ്പിട്ടിരുന്നു.
ജലജീവൻ പദ്ധതി പ്രകാരം പൈപ്പിട്ട് ഉടനെ റോഡ് ടാറിങ് നടത്താൻ കരാറുകാരനെ ഏൽപിച്ചിരുന്നെങ്കിലും ടാറിങ് വൈകിയതോടെ റോഡ് വെള്ളക്കെട്ടിൽ തകർന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ പൊളിച്ച റോഡിൽ ടാറിങ്ങിനായി മെറ്റൽ വിരിച്ചു തുടങ്ങിയതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments