Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൈയൊഴിഞ്ഞു പൊതുമരാമത്ത് റോഡ് നന്നാക്കാൻ വാട്ടർ അതോറിറ്റിയെ സമീപിക്കാൻ പൊതുമരാമത്ത് ബോർഡ്


കൈയൊഴിഞ്ഞു പൊതുമരാമത്ത് റോഡ് നന്നാക്കാൻ വാട്ടർ അതോറിറ്റിയെ സമീപിക്കാൻ പൊതുമരാമത്ത് ബോർഡ്

പൈപ്പിടാൻ, പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാത ജലഅതോറിറ്റി പൊളിച്ചതു നന്നാക്കാത്തതിൽ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമായതോടെ, റോഡ് നന്നാക്കേണ്ടതു ജലഅതോറിറ്റിയാണെന്നു മരാമത്ത് വകുപ്പിന്റെ ഫ്ലെക്സ‌് ബോർഡ്.

സംസ്ഥാന പാത പൊളിച്ചതു ജലഅതോറിറ്റിയാണെന്നും അവരാണു റോഡ് ടാർ ചെയ്യേണ്ടതെന്നും എഴുതി ജലഅതോറിറ്റിയുടെ ഫോൺ നമ്പറും ചേർത്താണു മരാമത്ത് അസി.എൻജിനീയറുടെ പേരിൽ ബോർഡ് വച്ചിരിക്കുന്നത്.

വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്കു ശുദ്ധജലം എത്തിക്കുന്നതിനായാണ്, പാതയിലെ കുണ്ടുകടവ് മുതൽ വന്നേരി വരെ ഒന്നര വർഷം മുൻപു റോഡിന്റെ ഇരുവശങ്ങളും വാട്ടർ അതോറിറ്റിയുടെ കരാറുകാരൻ പൊളിച്ചിട്ടത്


പൈപ്പിടൽ പൂർത്തിയാക്കി വേഗത്തിൽ കുഴികൾ ടാറിങ് നടത്തുമെന്നായിരുന്നു അധികൃതർ : ജനപ്രതിനിധികൾക്കും നാട്ടു :കാർക്കും നൽകിയിരുന്ന ഉറപ്പ്. എന്നാൽ, പൈപ്പിടൽ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് നന്നാക്കാൻ വൈകിയതോടെ റോഡിലെ കുഴികളിൽ യാത്രക്കാർ വീണ് അപകടം പതിവായി. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടു ദിവസവും മരാമത്ത് വകുപ്പ് ഓഫിസുകളിലേക്ക് എത്തിയും ഫോണിലൂടെയും നാട്ടുകാർ പരാതി പറയുന്നുണ്ട്. ഇതോടെയാണു റോഡി ൻ്റെ പ്രധാന സ്‌ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചിരിക്കുന്നത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments