നരണിപുഴയിൽ റോഡ് ടാറിങ് തടഞ്ഞവർക്കെതിരെ പരാതി
പോലീസ് കേസ് രജിസ്റ്റർ ചെയ്തു
എരമംഗലം നരണിപ്പുഴ റോഡ് ടാറിങ്ങിൽ അപാകതകൾ ചൂണ്ടിക്കാട്ടി റോഡ് നിർമ്മാണം തടഞ്ഞ നാട്ടുകാർക്കെതിരെ നിർമ്മാണ കമ്പനിയുടെ സൂപ്പർവൈസറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ രാവിലെ റോഡ് ടാറിങ്ങിൽ അപാകതകൾ കാണിച്ച് നാട്ടുകാർ റോഡ് ടാറിങ് തടഞ്ഞിരുന്നു തുടർന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ശ്രീജിത്ത് സ്ഥലത്തെത്തിയെങ്കിലും റോഡ് ടാറിങ് തുടരാനായില്ല. നിർമ്മാണ കമ്പനിയുടെ സൂപ്പർവൈസറായ മേൽമുറി സ്വദേശി ആഷിഫിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആഷിഫിന്റെ കയ്യിൽ ഉണ്ടായിരുന്ന 60,000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിത്തെറിപ്പിച്ച് താഴെ വീണ് നാശനഷ്ടം സംഭവിച്ചു എന്നും പരാതിയിൽ പറയുന്നു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments