Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒറ്റച്ചിറകിൽ പറന്നു ലോകം കീഴടക്കി പൊന്നാനി സ്വദേശി മുഹമ്മദ് ബാസിൽപാരീസ്‌ വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡിസ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം


ഒറ്റച്ചിറകിൽ പറന്നു ലോകം കീഴടക്കി പൊന്നാനി സ്വദേശി മുഹമ്മദ് ബാസിൽ
പാരീസ്‌ വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡിസ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം 


പാരീസിൽ നടന്ന വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡിസ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ കിരീടം ചൂടിയിരിക്കുകയാണ് പൊന്നാനി പള്ളപ്രം കളത്തിങ്കൽ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനായ മുഹമ്മദ് ബാസിൽ. ലോകത്തെ അൻപതോളം രാജ്യങ്ങളിൽനിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ മുഹമ്മദ് ബാസിൽ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള മത്സരാർത്ഥികളാണ് ഫൈനലിൽ ഇടംനേടിയത്. നൂറ് മീറ്റർ ഓട്ടത്തിൽ 11.06 സെക്കന്റിൽ 
ഫിനിഷിംഗ് പൂർത്തിയാക്കിയാണ്‌ മുഹമ്മദ്‌ ബാസിൽ ചരിത്ര നേട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തി സ്വർണ്ണത്തിൽ മുത്തമിട്ടത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്. സ്വണ്ണമെഡൽ നേടിയ മുഹമ്മദ് ബാസിലിനെ അഭിനന്ദിച്ചു സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ നവമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. ചെന്നൈയിലും ഡല്‍ഹിയിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതായതോടെയാണ് ബാസില്‍ ലോക ട്രാക്കിലെത്തുന്നത്. മുഹമ്മദ് ബാസിലിന്റെ ഈ കായിക മികവ് കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി ഒരു കൈ മാത്രമുള്ള ബാസിലിന് രണ്ടുകൈകളുള്ളവരെക്കാളും വേഗതയിൽ ഒറ്റച്ചിറകിൽ പറക്കാനുള്ള ആത്മവിശ്വാസം നൽകിയതും കായിക അദ്ധ്യാപകൻ തവനൂർ സ്വദേശി കെ വി മുഹമ്മദ് അനസിനും അഭിമാനിക്കാവുന്ന നേട്ടംകൂടിയാണിത്. വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്‌കൂളിൽ പ്രൈമറി വിദ്യാർത്ഥിയായിരിക്കെ അവിടുത്തെ കായിക അദ്ധ്യാപകൻ കൂടിയായിരുന്ന മുഹമ്മദ് അനസ് കുട്ടികളെ ഫുട്‍ബോൾ പരിശീലിപ്പിക്കുമ്പോഴാണ് ജന്മനാ വലത് കൈ ഇല്ലാത്ത മുഹമ്മദ് ബാസിലിന്റെ ഓട്ടം ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് ഓട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു പടിപടിയായി പരിശീലനം നൽകി ഉയർത്തികൊണ്ടുവരികയായിരുന്നു. സ്‌കൂൾ, കോളേജ് തലങ്ങളിൽ കായിക മത്സരത്തിൽ പങ്കെടുപ്പിച്ചു താരമായി വളർത്തുകയായിരുന്നു. പൊന്നാനി നെക്‌സ്‌ജൻ സ്പോർട്സ് അക്കാദമിയിൽ അനസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകിവരുന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments