Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ്ഗാഹ് പാലസ് അങ്കണത്തിൽ


ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ്ഗാഹ് പാലസ് അങ്കണത്തിൽ



മാറഞ്ചേരി: വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈദുൽ അദ്ഹാ ദിനമായ ശനിയാഴ്ച കാലത്ത് 7.30ന് ആണ് പെരുന്നാൾ നമസ്കാരം ആരംഭിക്കുക. പെരുന്നാൾ ഖുത്തുബക്കും നമസ്കാരത്തിനും മാറഞ്ചേരി അൽ ഹിക്മ സലഫി മസ്ജിദ് ഖത്തീബ് അബ്ദുൾ ലത്തീഫ് സുല്ലമി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈദ് ഗാഹിൽ വരുന്നവർ വുളു ചെയ്ത് മുസല്ലയുമായി 7 മണിക്ക് മുമ്പ് ഈദ് ഗാഹിൽ എത്തണമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ കെ.ഐ. മുഹമ്മദ് അബ്ദുറഹ്മാൻ, ജനറൽ കൺവീനർ എ. സൈനുദ്ധീൻ, ഇ.എം. മുഹമ്മദ്, ഏ.ടി. അലി, അശ്റഫ് പന്തലൂര് എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments