പാലപ്പെട്ടി സേവനസമിതിയുടെ ബലി പെരുന്നാൾ റിലീഫ്നു തുടക്കമായി
സാമൂഹിക മത വിദ്യാഭ്യാസ മേഖലകളിൽ പാലപ്പെട്ടി നാട്ടിൽ കഴിഞ്ഞ 5 വർഷമായി പ്രവർത്തിക്കുന്ന പാലപ്പെട്ടി സേവന സമിതിയുടെ അഞ്ചാമത് ബലി പ്പെരുന്നാൾ റിലീഫ് വിതരണത്തോട് അനുബന്ധിച്ചു സൗഹൃദ സംഗമം നടത്തി പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു പരിപാടി ഉദ്ഘാടനം നിർവഹിച്ചു തുടർന്നു ലഹരി വിരുദ്ധ പ്രഭാഷണവും നടത്തി പാലപ്പെട്ടി സേവനസമിതി കോഡിനേറ്റർ മൈഷാർ അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബദർപ്പള്ളി ഖത്തീബ് അബ്ദുൽ കാദർ അശ്‌റഫി മുഖ്യ പ്രഭാഷണം നടത്തി പൊന്നാനി തീരദേശ പോലീസ് CPO അജയ് പാലപ്പെട്ടി മഹല്ല് ഭാരവാഹികൾ റസാഖ് ഹാജി ശംസുദ്ധീൻ k തുടങ്ങിയവർ സംസാരിച്ചു
കറുത്താരൻ മനോഹരൻ നൂറുദ്ധീൻ VB ഹുസൈൻ സുബൈർ തെക്കേപുറത്ത് ഷറഫു തണ്ടാങ്കോളി എന്നിവരും ആശംസ നേർന്നു സംസാരിച്ചു സേവനസമിതി എക്സിക്യൂട്ടീവ് അംഗം മുസ്തഫ തണ്ണി തുറക്കൽ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments