Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി സി.എച്ച് സെന്റർ ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും



പൊന്നാനി സി.എച്ച് സെന്റർ ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും

പൊന്നാനി: രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി പൊന്നാനി സി.എച്ച് സെന്റർ കർമ്മപഥത്തിലേക്ക്. പൊന്നാനി സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനവും ആംബുലൻസ് സമർപ്പണവും ഇന്ന് (29- ഞായർ) വൈകുന്നേരം നാലു മണിക്ക് ചാണ റോഡിലെ വഹീദ കൺവെൻഷൻ സെന്ററിൽ നടക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
പൊന്നാനി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന് മുന്നിലാണ് സി.എച്ച് സെന്റർ ഓഫീസ് പ്രവർത്തിക്കുക. പൊന്നാനി സി എച്ച് സെൻറർ പ്രസിഡന്റായിരുന്ന വി.പി ഹുസൈൻ കോയ തങ്ങളുടെ സ്മാരകമായി മെഡികെയർ സംവിധാനവും ആരംഭിക്കും.
പാലിയേറ്റീവ് രോഗികൾക്കുള്ള വിവിധ ഉപകരണങ്ങൾ ആവശ്യാനുസരണം നൽകും. രോഗികൾക്ക് ആംബുലൻസ് സേവനവും ലഭ്യമാക്കും. ആരോഗ്യ മേഖല ലക്ഷ്യമിട്ട് സ്വന്തമായ കെട്ടിടം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. പൊന്നാനിയിലെ വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വർഷങ്ങളായി പൊന്നാനി സി.എച്ച് സെന്റർ പ്രവർത്തന രംഗത്തുണ്ട്. ഓഫീസ് കേന്ദ്രീകരിച്ച് ഈ പ്രവർത്തനങ്ങൾ വിപുലമാക്കും.
നാട്ടിലെയും മറുനാട്ടിലെയും ഉദാരമതികളും വിവിധ കെ.എം.സി.സി.കമ്മിറ്റികളും സി.എച്ച് സെന്ററിന് കൈത്താങ്ങായി കൂടെയുണ്ട്. ഉദ്ഘാടന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ, അഷ്റഫ് കോക്കൂർ, ശരീഫ് കുറ്റൂർ, പി.ടി അജയ് മോഹൻ, സുഹറ മമ്പാട്, ഇബ്രാഹിം മൂതൂർ, കെ.വി അബ്ദുൽ നാസർ, പി.പി യൂസഫലി തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സിഎച്ച് സെന്റർ പ്രസിഡന്റ് കെ സെയ്ദ് ഹാജി, സെക്രട്ടറി കെ.ടി ഹംസ, ട്രഷറർ സി.കെ മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് കെ.കെ ഹംസ, ആംബുലൻസ് കൺവീനർ എൻ ഫസലുറഹ്മാൻ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments