Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയപാത പുതുപൊന്നാനി പഴയ പാലം അപ്രോച്ച് റോഡിന് വിള്ളൽ . പരിഹാരമായില്ലെങ്കിൽ ചൊവ്വാഴ്ച്ച റോഡ് ഉപരോധസമരം മുസ്ലീംലീഗ്


ദേശീയപാത പുതുപൊന്നാനി പഴയ പാലം അപ്രോച്ച് റോഡിന് വിള്ളൽ . പരിഹാരമായില്ലെങ്കിൽ ചൊവ്വാഴ്ച്ച റോഡ് ഉപരോധസമരം മുസ്ലീംലീഗ്.  


വെളിയങ്കോട്:
ദേശീയപാത നിർമ്മാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാകുന്നതിന് മുൻപ് തന്നെ പുതുപൊന്നാനി പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടു.
വിള്ളൽ വീണഭാഗം ആരും കാണാതിരിക്കൻ ഏതാണ്ട് നൂറ് മീറ്റർ നീളത്തിൽ മെറ്റൽ വിതറിയ നിലയിലാണ് ഇപ്പോൾ കാണപ്പെടുന്നത് . ഗുരുതരമായ വിള്ളൽ യാത്രക്കാരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ പഴയ പാലത്തിലൂടെയുള്ള സർവ്വീസ് നിറുത്തിവെച്ച് പകരം പുതിയ പാലത്തിലൂടെയാണ് ഇരു ഭാഗത്തേക്കുമുള്ള സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊട്ടി പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്ത് അടച്ചിട്ടും വീണ്ടും പൊട്ടിയ അവസ്ഥയിലാണുള്ളത് . 40-50 വർഷം പഴക്കുള്ള പുതുപൊന്നാനി പാലം പൊളിക്കാതെ അതിൽ കോൺക്രീറ്റ് ചെയ്ത് പുതിയ ഹൈവേയുമായി ബന്ധിപ്പിക്കുകയായിരുന്നു.
പൊട്ടിയ അപ്രോച്ച് റോഡിൻ്റെ വശങ്ങളിൽ കല്ലുകൾ അടുക്കി വെച്ച നിലയിലാണ്. ആ ഭാഗം കോൺക്രീറ്റ് ചെയ്യുയോ കട്ടകൾ വെച്ച് ഉറപ്പിക്കുകയോ ചെയ്യാത്തത് ഭാവിയിൽ വലിയ അപകടം വിളിച്ച് വരുത്തും.
         പ്രശ്നം വാർത്താമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടതോടെ വിള്ളൽ പരമാവധി മറക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി . ഇന്ന് രാവിലെ ജില്ലാ മുസ്ലീം ലീഗ് ട്രഷറർ അഷ്റഫ് ക്കോക്കൂരും സംഘവും സംഭവസ്ഥലത്തെത്തി ജില്ലാകളക്ടറെ നേരിട്ട് വിളിച്ച് കാര്യത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി. തൽഫലമായി സ്ഥലത്തെത്തിയ സൈറ്റ് എജിനീയറും സംഘവും പ്രശ്നത്തിന് ഉടൻ ശാശ്വതപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. വിള്ളൽ മനഃപൂർവ്വം മറക്കാനോ നാൽക്കാലിക പരിഹാരനടപടികൾ തുടരുകയോ ചെയ്താൽ 
ചൊവ്വാഴ്ച്ച ദേശീയപാത ഉപരോധിച്ച് വൻ സമരത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. 
  
 ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി. യൂസഫലി, സംസ്ഥാന പ്രവർത്തകസമിതി അംഗം അഹമ്മദ് ബാഫഖി തങ്ങൾ, ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം വി.കെ.എം. ഷാഫി, നിയോജക മണ്ഡലം ഭാരവാഹികളും നേതാക്കളുമായ ഷമീർ ഇടിയാട്ടയിൽ, വി.വി. ഹമീദ്, ടി.എ. മജീദ്, യു. മുനീബ്, ടി.പി. മുഹമ്മദ്‌, ടി.കെ. അബ്ദുൽ ഗഫൂർ, കെ.കെ. ബീരാൻകുട്ടി, വി.കെ നാസർ മാസ്റ്റർ, കെ. റഷീദ് എന്നിവർ മുസ്‌ലിം ലീഗ് സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു. ‎


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments