തെയ്യങ്ങാട് ഫൂട്ട് ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നു
പുതിയ ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ യാത്രാക്ലേശം രൂക്ഷമായ ജനവാസ മേഖലയായ തെയ്യങ്ങാടിൽ ദേശീയപാത അതോറിറ്റിക്ക് സ്ഥലം ഏറ്റെടുത്ത് കൊടുത്തുകൊണ്ട് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുവാൻ പൊന്നാനി നഗരസഭ ഭരണസമിതി കൈക്കൊണ്ട നടപടികൾ ഫലം കാണുന്നു.
2025-26 വർഷം മുനിസിപ്പൽ ബജറ്റിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി തുക നീക്കിവെച്ചിരുന്നു. മുനിസിപ്പൽ ഭരണസമിതിയുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ദേശീയപാത അധികൃതർ ഇന്ന് സ്ഥലം പരിശോധിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്നതോടുകൂടി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ നിർമ്മിച്ചു നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മുനിസിപ്പൽ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം, വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു സിദ്ധാർത്ഥൻ, കൗൺസിലർമാരായ ഷീന സുദേശൻ, പിവി ലത്തീഫ്, ഒ ഒ ഷംസു , സിപിഐ(എം) ഈഴുവത്തിരുത്തി ലോക്കൽ സെക്രട്ടറി കെ ദിവാകരൻ, തെയ്യങ്ങാട് ബ്രാഞ്ച് സെക്രട്ടറി ജിതിൻ, മണികണ്ഠൻ, വേണു , ദേശീയപാത അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് തെയ്യങ്ങാട്,
ഉറൂബ് നഗർ , കണ്ടകുറുമ്പ കാവ് എന്നിവിടങ്ങളിൽ കൂടി ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാം എന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഇവിടങ്ങളിൽ അടിപ്പാത അനുവദിക്കാനാവില്ല എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതിനെ തുടർന്ന് സിപിഐ(എം) ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിക്കുകയും എറണാകുളത്ത് ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments