പാലപ്പെട്ടി - വെളിയങ്കോട് മേഖലയിൽ ദേശീയപാതയിൽ അപകടത്തിൽപ്പെടുന്ന
മൃഗങ്ങളുടെ ജഡം അഴുകിയ നിലയിൽ
ദേശീയപാതയുടെ മേൽപ്പാലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ദുർഗന്ധത്താൽ മൂക്ക് പൊത്തിയും ഉള്ളുലക്കുന്ന ചില കാഴ്ചകളിൽ കണ്ണടച്ചും പോകേണ്ട ദുരവസ്ഥയാണ്. വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ പലയിടങ്ങളിലായി വാഹന അപകടത്തിൽ ചത്തുപോയ മൃഗങ്ങളുടെ അഴുകിയ ജഡങ്ങളാണ്. തെരുവുനായകൾ മുതൽ മുള്ളൻപന്നി വരെ ഇവയിലുണ്ട്. രാത്രിയിലാണ് മൃഗങ്ങൾ അപകടത്തിൽപ്പെടുന്നത് അധികവും. മേൽപ്പാലത്തിലായതിനാൽ പ്രദേശവാസികളാരും മൃഗങ്ങൾ അപകടത്തിൽപ്പെടുന്നത് അറിയുന്നുമില്ല. അപകടത്തിൽപ്പെട്ടു പരിക്കേൽക്കുന്ന മൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനും ചത്തുപോകുന്നവയെ സംസ്കരിക്കുന്നതിനും നിലവിൽ സംവിധാനമില്ലാത്തതിനാൽ ദേശീയപാതയിൽ തന്നെ കിടന്നു അഴുകിയൊലിക്കുന്ന സ്ഥിതിയാണ്. ചത്ത മൃഗങ്ങളുടെ ജഡം അഴുകിയൊലിച്ചത് മഴ വെള്ളത്തിൽ ഒലിച്ചു ദേശീയപാതയുടെ സമീപത്തെ കടകൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് എത്തുകയാണ്. ഇതുമൂലം വലിയരീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന ഭീതിയും പരിസരവാസികൾക്കുണ്ട്. ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണെമന്നതാണ് നാട്ടുകാരുടെ ആവശ്യം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments