വിരമിക്കൽ ദിനത്തിൽ വൃക്കരോഗികൾക്ക് കൈതാങ്ങേകാൻ കാൽ ലക്ഷം രൂപ സംഭാവന നൽകി ശുചീകരണ തൊഴിലാളി മാതൃകയായി.
പൊന്നാനി നഗരസഭയിലെ തന്റെ സേവനത്തിൽ നിന്നുള്ള വിരമിക്കൽ ദിനമായ മെയ് 31 ന് വൃക്കരോഗികൾക്ക് ആശ്വാസമേകാൻ പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന് കാൽ ലക്ഷം രൂപ സംഭാവന നൽകി ശുചീകരണ വിഭാഗം തൊഴിലാളി മാതൃകയായി.
നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ സാനിട്ടറി വർക്കറായ സത്യപാൽ എന്ന തൊഴിലാളിയാണ് ഈ കാരുണ്യ മനസ്സിനുടമയായത്.
വിരമിക്കൽ ചടങ്ങിനോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽവെച്ച് 25000/- രൂപയുടെ ചെക്ക് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് കൈമാറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments