ടീം ഭാവന ക്ലബ് പഠനോപകരണം കൈമാറി
പൊന്നാനി ബിയ്യം ടീം ഭാവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുവായ്ക്കര ജിയുപി സ്‌കൂളിലേക്ക് പഠനോപകരണം കൈമാറി. ക്ലബ് നൽകുന്ന പഠനോപകരണങ്ങൾ സ്‌കൂൾ പ്രഥമാധ്യാപിക ശ്രീജയും വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു. ചെറുവായ്ക്കര ജിയുപി സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനായി വിവിധ മേഖലയിലുള്ളവരെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി, പൂർവ വിദ്യാർഥി കൂട്ടായ്‌മ പ്രതിനിധി വിജയൻ, ടീം ഭാവന ക്ലബ്ബിന്റെ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments