ചിന്ത ലൈബ്രറി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു
പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.
പുതുപൊന്നാനി ജി എഫ് എൽ പി സ്കൂളിൽ വച്ച് നിറക്കൂട്ട് എന്ന പേരിൽ നടത്തിയ ചിത്രരചനാ ക്യാമ്പിൽ ചിത്രരചനാ പരിശീലനവും ചിത്രരചനാ മത്സരവും നടന്നു.
താലൂക്ക് ലൈബ്രറി ജോയിൻ സെക്രട്ടറി കെ ഗോപിദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആർട്ടിസ്റ്റ് മണികണ്ഠൻ പൊന്നാനി ക്ലാസിന് നേതൃത്വം നൽകി.
വാർഡ് കൗൺസിലർ അച്ചാറിന്റെ ബാത്തിഷ മുഖ്യാതിഥിയായി പങ്കെടുത്തു.
ചിന്ത ലൈബ്രറി പ്രസിഡൻറ് ഇ. എ ശ്രീരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
എം ബാവ സ്വാഗതവും പി. എസ് കരീം നന്ദിയും പറഞ്ഞു.
ഫഹദ് പി കെ, വി എം അബൂബക്കർ, ഷഹീർ സി, ഷൈലജ, ഗഫൂർ. സി, ഹംസു തുടങ്ങിയവർ നേതൃത്വം നൽകി..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments