Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യയുടെ വിസ്മയം തീർത്ത സൈബർമീഡിയയുടെ കോൺവെക്കേഷൻ പ്രോഗ്രാം വിപുലമായ് നടന്നു


വിദ്യയുടെ വിസ്മയം തീർത്ത സൈബർമീഡിയയുടെ കോൺവെക്കേഷൻ പ്രോഗ്രാം വിപുലമായ് നടന്നു

പെരുമ്പടപ്പ്: സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ പ്രഥമ കോൺവെക്കേഷൻ സെർമണിയും ഗ്ലോബൽ സമ്മർ എഡ്യൂക്കേഷൻ പരിപാടിയും വിപുലമായ് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത് കൊണ്ട് പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചലച്ചിത്ര നടി വിൻസി അലോഷ്യസ് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു. ഹന്ന സലീം, സിനാൻ കോടത്തൂർ എന്നിവർ മുഖ്യാതിഥികളായി. 

ഷാജി കാളിയത്തേൽ അധ്യക്ഷത വഹിച്ചു. ജിന്നും മാലാഖയും എന്ന ശീർഷകത്തിൽ റംഷാദ് സൈബർമീഡിയയുടെ പുസ്തകത്തിന്റെ കവർ പ്രകാശനം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രകാശന കർമ്മം നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ മികവ് പുലർത്തിയവർക്ക് അർഷിദ ടിപി, സുനിത ജയരാജ്‌ എന്നിവർ സ്നേഹോപഹാരം നൽകി. ഗ്ലോബൽ സമ്മർ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾക്ക് ഷഫീല നാസർ, ഹസീന എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് ജംഷീന, റാഷിദ്‌ എംഎ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് നൽകി. മോണ്ടിസ്സൊറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ വിദ്യാർത്ഥികൾക്ക് റീനു പിജെ, നസീഹത് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് നൽകി. 

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ ട്രെയിനിങ്,ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങി പുതിയ കോഴ്സുകൾക്ക് തുടക്കം കുറിച്ചു. പ്രതികൂല കാലാവസ്ഥയിലും ജനനിബിഢമായ സദസ്സ് സൈബർമീഡിയയുടെ പരിപാടിക്ക് മാറ്റ് കൂട്ടി. ഹകീം വെളിയത്ത്, വി ആർ മുഹമ്മദ്‌, ജംഷീർ പിഎൻ, ഷബ്‌ന സിഫോർ കേക്സ്, മെഹ്‌റൂഫ് ബില്ല്യനയർ എന്നിവർ ആശംസകൾ അറിയിച്ചു. റാഷിദ്‌ എം എ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷബീർ ചങ്ങനാത്ത് നന്ദി പ്രകാശിപ്പിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments