കള്ളൻ കപ്പലിൽ തന്നെ
വന്നേരി ബുള്ളറ്റ് ഷോറൂമിൽ മോഷണം: പരാതിക്കാരനായ കള്ളനെ പോലീസ് വലയിലാക്കി
വന്നേരി മാസ് വീൽസ് ഷോറൂമിൽ നടന്ന മോഷണത്തിൽ ഷോറൂം സർവീസ് സൂപ്പർവൈസറായ അശ്വൻ കൃഷ്ണയെ പെരുമ്പടപ്പ് പോലീസ് പിടികൂടി.
പെരുമ്പടപ്പ് വന്നേരി പോലീസ് സ്റ്റേഷൻ വളവിൽ പ്രവർത്തിക്കുന്ന റോയൽ ഇൻഫീൽഡ് ഷോറൂമായ മാസ് വീൽസിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഇരുപത്തിയാറാം തീയതി ശനിയാഴ്ച വൈകുന്നേരം 6:05 -ന് സാധാരണ പോലെ അടച്ച ഷോറൂം തിങ്കളാഴ്ച രാവിലെ 9:05 -ന് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ ഷോറൂമിലെ മേശയിൽ സൂക്ഷിച്ചിരുന്ന 99751 രൂപയാണ് നഷ്ടപ്പെട്ടിരുന്നത്.
തുടർന്ന് മാസ് വീൽസ് ഷോറൂം സർവീസ് സൂപ്പർവൈസറായ അശ്വൻ കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
മോഷണ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ച് പരാതി നൽകിയതും തുടർന്ന് അന്വേഷണ സംഘത്തിന് സംഭവസ്ഥലത്ത് വിശദീകരണം നൽകിയതും പ്രതിയായ അശ്വിൻ കൃഷ്ണ തന്നെയാണ് .
പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ സി വി ബിജുവിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിരവധി സിസിടിവി പരിശോധനയിലൂടെയും മറ്റും വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പരാതിക്കാരൻ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്.
സബ് ഇൻസ്പെക്ടർ ഖാലിദ്, എ എസ് ഐമാരായ അലി സാബിർ, ഉദയകുമാർ, സിപിഒമാരായ വിഷ്ണുനാരായണൻ, അരുൺ ദേവ്, ജോഷില, ആദിത്യൻ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments