Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംഗമം ദശവാർഷികാഘോഷം:എൻ.ജി.ഒ. തല ഉദ്ഘാടനം നാളെ


സംഗമം ദശവാർഷികാഘോഷം:
എൻ.ജി.ഒ. തല ഉദ്ഘാടനം നാളെ

"സുസ്ഥിര വികസനത്തിന് അയൽ കൂട്ടപ്പെരുമ" എന്ന തലക്കെട്ടിൽ ഇൻഫാഖിന്റെ കീഴിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷത്തിന്റെ ഭാഗമായി തണൽ വെൽഫയർ സൊസൈറ്റിയുടെ മേഖലാ തല ഉദ്ഘാടനം ഒക്ടോബർ 28 ശനിയാഴ്ച 3.30 ന് മാറഞ്ചേരി സീഡ് ടർഫ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈർ പരിപാടി ഉദ്ഘാടനം ചെയ്യും. വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഫായിസ കരുവാരകുണ്ട് മുഖ്യപ്രഭാഷണം നടത്തും. ഇൻഫാഖ് വൈ.ചെയർമാൻ എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും.


കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ വനിതാ ലീഗ് ജില്ലാ വൈ.പ്രസിഡന്റ് കദീജ മൂത്തേടത്ത്, എ.സൈനുദ്ധീൻ ,ഷിജിൽ മുക്കാല, എ.ടി. അലി, ജുബൈരിയ്യ സദ്ധീഖ് എന്നിവർ പ്രസംഗിക്കും.

136 പലിശരഹിത അയൽ കൂട്ടങ്ങളിലായി 2500 ൽ പരം മെമ്പർമാരാണ് തണലിന് കീഴിലുള്ള സംഗമം അയൽ കൂട്ടങ്ങളിൽ ഉള്ളത്. ഇവരിൽ സമ്പാദ്യശീലം വളർത്തുക എന്നതാണ് സംഗമം ചെയ്യുന്നത്. ആ സമ്പാദ്യം ഉപയോഗപ്പെടുത്തി പരസ്പരം പലിശരഹിത വായ്പ നൽകുക എന്നതാണ് തണൽ ചെയ്ത് കൊണ്ടിരിക്കുന്നത്. ആഴ്ച തോറും ചെറിയ സംഖ്യകൾ സ്വരൂപിച്ച് ഇവർ ഒരുക്കൂട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടര കോടിയോളം രൂപയാണ്. ഇത് ഉപയോഗപ്പെടുത്തി കഴിഞ്ഞ വർഷം മാത്രം 4 കോടിയിൽ പരം രൂപ പലിശരഹിത വായ്പ ഇവർക്കിടയിൽ നൽകുകയുണ്ടായി. 500 ൽ പരം കുടുംബങ്ങൾ പങ്കാളികളായ "തണൽ പുരയിട കൃഷി" യും നല്ല നിലയിൽ നടന്ന് വരുന്നു.

ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി തൊഴിൽ പരിശീലനം, കലാ-കായിക മത്സരങ്ങൾ, തണൽ ഫെസ്റ്റ് തുടങ്ങിയ പരിപാടികളും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ്, ജനറൽ കൺവീനർ ഏ.ടി. അലി, തണൽ എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് ഹാജി, ഉമർ പോഴത്ത് എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments