Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ക്രിമിനൽ പശ്ചാത്തലം: പാലപ്പെട്ടി സ്വദേശിക്ക് വീണ്ടും കാപ്പ; ജയിലിലടച്ചു



ക്രിമിനൽ പശ്ചാത്തലം: പാലപ്പെട്ടി സ്വദേശിക്ക് വീണ്ടും കാപ്പ; ജയിലിലടച്ചു

പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി തെക്കൂട്ട് വീട്ടിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നബീൽ (31) ആണ് കരുതൽ തടങ്കലിലായത്. വധശ്രമം, സംഘം ചേർന്ന് ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.


ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ കളക്ടറാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം ഉത്തരവിറക്കിയത്. തുടർന്ന് തിരൂർ ഡിവൈഎസ്പി സിദ്ദിഖിന്റെ നിർദ്ദേശാനുസരണം പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ സന്തോഷ് എം.എയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിന് പിന്നാലെ ഇയാളെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പെരുമ്പടപ്പ് സ്റ്റേഷനിൽ മാത്രം ആറോളം കേസുകളിൽ പ്രതിയാണ് ഇയാൾ. 2022-ൽ കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. സാമൂഹികാന്തരീക്ഷം തകർക്കുന്ന കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നിയമനടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments