അയിരൂർ ഫെസ്റ്റ് 2026: വിപുലമായ പരിപാടികളുമായി സംഘാടകർ
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'അയിരൂർ ഫെസ്റ്റ് 2026' മെയ് ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ നടക്കും. വിവിധ പരിപാടികളോടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെയ് ഒന്നിന് നടക്കുന്ന ആദ്യ ദിവസത്തെ പരിപാടികൾ മെഡിക്കൽ ക്യാമ്പുകളോടെ ആരംഭിക്കും. ഹെൽപ്പിംഗ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും അയിരൂർ ഫെസ്റ്റ് സെൻട്രൽ കമ്മിറ്റിയും ചേർന്ന് വൃക്കരോഗ നിർണ്ണയ ക്യാമ്പ്, കണ്ണിന്റെ ചികിത്സാ ക്യാമ്പ്, കൂടാതെ കാർഡിയാക് ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പുകൾ നടക്കുന്നത്. ഇതിനായി നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
വൈകുന്നേരം ഏഴുമണി മുതൽ കലാകാരന്മാരുടെ സ്റ്റേജ് പരിപാടികൾ അരങ്ങേറും. കൂടാതെ, പ്രദേശത്തെ വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ 'വീരനാട്യം' എന്ന കലാപ്രകടനം ഉൾപ്പെടെയുള്ളവയും അരങ്ങേറുമെന്ന് സംഘാടകർ വ്യക്തമാക്കി.
രണ്ടാം ദിവസമായ മെയ് രണ്ടിന് വൈകുന്നേരം ഏഴുമണി മുതൽ മലബാർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഒപ്പനയും അടക്കമുള്ള വിവിധ കലാപരിപാടികൾ നടക്കും.
മെയ് മൂന്നിന് സമാപന സമ്മേളനത്തിൽ വിവിധ ക്ലബ്ബുകളും കൂട്ടായ്മകളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ആയിരൂർ മദ്രസ പരിസരത്ത് നടക്കും. ആയിരൂർ ഫെസ്റ്റിനെ ഒരു ഗ്രാമോത്സവമായി കൊണ്ടാടാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, പരിപാടികൾ വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായും സംഘാടകർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments