Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഉപജില്ല കലോത്സവം ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിങ്ങും നടത്തി


പൊന്നാനി ഉപജില്ല കലോത്സവം ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിങ്ങും നടത്തി

നവംബർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പൊന്നാനി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തി. ലോഗോ പ്രകാശനം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ നിർവഹിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശരീഫ് തളികശ്ശേരി അധ്യക്ഷനായി.

പൊന്നാനിഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ് ഷോജ വെബ്സൈറ്റ് പരിചയപ്പെടുത്തി. വാർഡ് മെമ്പർ അജീഷ ടി.പി, സ്കൂൾ മാനേജർ രമണി അശോകൻ, ജനറൽ കൺവീനർ സന്ധ്യ, ജോയിന്റ് കൺവീനർ മില്ലി, എച്ച്.എം ഫോറം കൺവീനർ വി.കെ പ്രശാന്ത്, ജോയ് മാധവൻ, പ്രമോദ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.

പ്രോഗ്രാം കൺവീനർ പ്രജിത് മലയിൽ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ കരീമുള്ള നന്ദിയും പറഞ്ഞു. 

അധ്യാപക സംഘടന പ്രതിനിധികളായ എം.കെ.എം അബ്ദുൽ ഫൈസൽ, ഇ.പി.എ ലത്തീഫ്, സി മുഹമ്മദ് സജീബ്, സി റഫീഖ്, വി.കെ ശ്രീകാന്ത്, ദിപു ജോൺ, ടി.എഫ് ജോയ്, അബ്ദുൽ കബീർ, അൻവർ റഷീദ്, വിവിധ സബ്കമ്മിറ്റി കൺവീനർമാരായ പി സക്കീർ ഹുസൈൻ, അബ്ദുൽ ജബ്ബാർ, സുഹറ സംബന്ധിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments