യുവാവിനെ കാറിൽ കൊണ്ട് പോയി അക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി കരുവാട്ടയിൽ അനസിനെ ലഹരി മാഫിയ സംഘം കാറിൽ കയറ്റി കൊണ്ട് പോയി അക്രമിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിൽ.എടപ്പാൾ സ്വദേശി കോനോത്ത് വളപ്പിൽ കുഞ്ഞിപ്പയുടെ മകൻ മുഹമ്മദ് ഫാസിൽ (36)നെയാണ് അറസ്റ്റ് ചെയ്തത്.
പെരുമ്പടപ്പ് പൊലീസാണ് എടപ്പാളിൽ നിന്നും പ്രതിയെ പിടികൂടിയത്. അനസിനെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ആണ് കബീറും, ഫാസിലും ചേർന്ന് കാറിൽ കയറ്റി കൊണ്ട് പോയി അക്രമിച്ചത്. ശരീരത്തിൽ ആസകലം മുറിവേറ്റ അനസിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട് സ്വദേശി കബീറിനെ കുന്നംകുളത്ത് നിന്നും പെരുമ്പടപ്പ് പോലീസ് പിടികൂടിയിരുന്നു.ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. കബീറിനെ കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു.നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments