കാഞ്ഞിരമുക്കിൽ വീട് കുത്തിത്തുറന്ന് മോഷണം
60 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും ഉപകരണങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും കവർന്നു
കാഞ്ഞിരമുക്ക് പത്തായിയിൽ വീട് കുത്തിത്തുറന്ന് മോഷണം പണവും സ്വർണ്ണവും വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷ്ടാക്കൾ കവർന്നു. ചെറുകുളത്തിൽ ഷംസുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട് പൂട്ടി വിരുന്ന് പോയി ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നത് കണ്ടത്. രണ്ട് ലക്ഷം രൂപയും 60 പവൻ സ്വർണ്ണവും ഡയമണ്ട് നെക്ളൈസുകളും രണ്ട് ലാപ് ടോപ്പ്,ഐഫോൺ, PS4 ഗയിം, വൈ ഫൈ മോഡം, സി സി ടി വിയുടെ ഡി വി ആർ തുടങ്ങിയവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലാണ് കാണപ്പെട്ടത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments