ഉമ്മർ കുട്ടി സ്മൃതി സമാപിച്ചു :
ലൈബ്രേറിയനും പൊന്നാനിയിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന കെ.എ. ഉമ്മർ കുട്ടിയുടെ
മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
ഉമ്മർ കുട്ടി സ്മൃതി സമാപിച്ചു.
പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉമ്മർ കുട്ടി സൗഹൃദ കൂട്ടായ്മയുടെയും പോത്തന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉമ്മർ കുട്ടി സാംസ്കാരിക കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന പരിപാടികൾ.
'ഉമ്മർ കുട്ടി : ഓർമകളിലെ കടലിരമ്പം'
എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഉള്ളടക്കം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
ഒന്നാം ദിവസം പൊന്നാനി ആവിക്കുളത്തിന് സമീപം വെച്ച് സംഘടിപ്പിച്ച 'കടലെഴുതിയ പത്തേമാരിക്കഥകൾ' എന്ന
പ്രഭാഷണം പത്തേമാരി തൊഴിലാളികളുടെ സാഹസികത നിറഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശി. മാധ്യമ പ്രവർത്തകനും ഗവേഷകനുമായ ഷെബീൻ മെഹബൂബാണ് വിഷയം അവതരിപ്പിച്ചത്.
അക്കാലത്തെ ഖലാസികളുടെ ജീവിതം
ആവിഷ്കരിച്ച കടൽ പാട്ടുകൾ പുതു തലമുറയ്ക്ക് പുതിയ അറിവുകൾ പകർന്നു നൽകി.
രണ്ടാം ദിവസം ഇടശ്ശേരി മന്ദിരത്തിൽ വെച്ചു നടന്ന
ഏക ദിന നാടക ക്യാമ്പിൽ പൊന്നാനി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ പങ്കെടുത്തു. നാടക പ്രവർത്തകൻ മുഹബ്ബത്ത് ക്യാമ്പിന് നേതൃത്വം നൽകി.
പങ്കെടുത്തവർക്ക് വേറിട്ടൊരനുഭവമായിരുന്നു
ക്യാമ്പ് നൽകിയത്.
വൈകീട്ട് ഏ.വി.
ഹൈസ്ക്കൂളിൽ വെച്ച് നാടകം - സിനിമ എന്നിവയോട് ബന്ധപ്പെട്ട
പ്രഭാഷണങ്ങൾ നടന്നു.
'നാടകപ്പൊന്നാനി ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്
കവി പി.പി. രാമചന്ദ്രൻ പൊന്നാനിയുടെ നാടക ചരിത്രം സദസ്യർക്ക് മുന്നിൽ വരച്ചിട്ടു. തുടർന്ന് 'നവ മലയാള സിനിമയിലെ പൊന്നാനി' എന്ന വിഷയത്തിൽ സർഫറാസ് അലി പ്രഭാഷണം നടത്തി.
ഷാനവാസ് ബാവക്കുട്ടി, അഷ്റഫ് ഹംസ, ഷാനവാസ് നരണിപ്പുഴ എന്നിവരുടെ സിനിമകളിലൂടെ പൊന്നാനി എങ്ങിനെ മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടു എന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് നടന്ന യാദ്
രഖേൻ ഗസൽ - ഖവാലി സദസ്സിനെ ആസ്വാദനത്തിന്റെ വിവിധ
തലങ്ങളിലേക്കുയർത്തി.
ഇസ്രത്ത് സബ, ജാഫർ ആഷിഖ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പൊന്നാനിക്ക്
മറക്കാനാവാത്ത അനുഭവമായി.
മൂന്നാം ദിവസം എടപ്പാളിൽ
വെച്ചു നടന്ന അനുസ്മരണ പരിപാടി അശോക് എം ഡിക്രൂസ് ( മലയാളം സർവകലാശാല) ഉദ്ഘാടനം ചെയ്തു. തുടർന്ന് കവി സദസ്സും ഗാന സന്ധ്യയും സംഘടിപ്പിക്കപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments