Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം പണവും സ്വർണവും കവർന്നു


പെരുമ്പടപ്പിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം പണവും സ്വർണവും കവർന്നു

പെരുമ്പടപ്പ് പുത്തൻപള്ളിയിൽ വീട്ടിൽ മോഷണം.കാരാകൂട്ടത്തിൽ ഷഹീദ കുഞ്ഞിമോൻ എന്നവരുടെ വീട്ടിലാണ് മോഷണം നടന്നത്. പണവും സ്വർണ്ണവും അടങ്ങുന്ന മുതലുകളാണ് മോഷണം പോയതായുള്ള പ്രാഥമിക വിവരം.നാല് വർഷമായി വീട്ടുകാർ വിദേശത്ത് ആയതിനാൽ മോഷണം നടന്ന വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.സി സി ടി വി ക്യാമറയുടെ സഹായത്താൽ ആയിരുന്നു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ വീട്ടുകാർ അറിഞ്ഞിരുന്നത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ സി സി ടി വിയുടെ കണക്ഷൻ കട്ടായപ്പോൾ അയൽ വാസിയോട് പോയി നോക്കാൻ ആവിശ്യപെട്ട് ഗൾഫിൽ നിന്നും വീട്ടുകാർ മെസ്സേജ് അയച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ 
കാലത്ത് ആയിരുന്നു അയൽ വാസി മോഷണം നടന്ന വീട്ടിൽ വന്ന് നോക്കിയത്. അയൽ വാസിയുടെ പക്കൽ ഉള്ള ചാവി ഉപയോഗിച്ച് ഫ്രണ്ടിലെ ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ ഡോർ ലോക്ക് പൊളിച്ച നിലയിൽ ആയിരുന്നുവെന്ന് അയൽവാസിയായ മുഹമ്മദ്‌ കുട്ടി പറഞ്ഞു. അകത്തെ മൂന്ന് അലമാറകൾ കുത്തി തുറന്ന നിലയിൽ ആണ് ഉള്ളത്. സ്വർണ്ണവും പണവും ഈ അലമാരകളിൽ സൂക്ഷിച്ചു വെച്ചിരുന്നുവെന്നാണ് വിവരം. വീടിന്റെ ഉമ്മറത്തെ സി സി ടി വി ക്യാമറകൾ എല്ലാം ദിശ തിരിച്ചു വച്ച നിലയിൽ ആണ് ഉള്ളത്. ഹാർഡ് ഡിസ്ക് മോഷ്ടാവ് കൊണ്ട് പോയിട്ടുണ്ട്. പെരുമ്പടപ്പ് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

*തുടർന്നു വായിക്കാൻ 👇*
http://www.realmediachannel.com/2023/09/blog-post_35.html

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments