Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അധ്യാപക ദിനം. സുഹറ മമ്പാടിനെ .കെ .എസ് .ടി .യു .ആദരിച്ചു

അധ്യാപക ദിനം. സുഹറ മമ്പാടിനെ .കെ .എസ് .ടി .യു .ആദരിച്ചു


അധ്യാപക ദിനത്തോടനുബന്ധിച്ച് പൊന്നാനി ഉപജില്ലാ കെ.എസ്.ടി.യു.കമ്മറ്റി റിട്ട: അധ്യാപികയും സാമൂഹ്യ പ്രവർത്തകയും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ സുഹറാ മമ്പാടിനെ ആദരിച്ചു. അനുമോദന യോഗത്തിൽകെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ .ഇ.പി.എ.ലത്തീഫ് ഉപഹാരം നൽകി. ഉപജില്ലാ പ്രസിഡണ്ട് .വി കെ.ശ ബീർ അധ്യക്ഷത വഹിച്ചു.വനിതാ ഫോറം കൺവീനർ ഫാതിമ ടീച്ചർ പൊന്നാടയണിയിച്ചു.സെക്രട്ടറി സക്കീർ വെളിയംകോട് ആമുഖ ഭാഷണം നടത്തി.നന്നംമുക്ക് പഞ്ചായത്ത് ബോർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, പ്രസിഡണ്ട് പദവികളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ സുഹറ ടീച്ചർ.എസ്.എസ്.എ.ഗവേണിങ്ങ് ബോർഡ് അംഗമായിരുന്നു. മികച്ച സംഘാടകയും ഉജ്വല വാഗ്മിയുമായ സുഹറ മമ്പാട് സ്ത്രീ ശാക്തീകരണ രംഗത്തും പൊതു പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ അർപിച്ചിട്ടുണ്ട്. .ടി.സി.സുബൈർ, എ.വി.അബ്ദുൽ ഹമീദ്, ഫാദിഹ്, സഫ്വാൻ മംഗലം തുടങ്ങിയവർ പ്രസംഗിച്ചു. സുഹറ മമ്പാട് മറുപടി പ്രസംഗം നടത്തി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments