Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയപാത വികസനം കലുങ്ക് നിർമാണം പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കും - ജില്ലാ കളക്ടർ


ദേശീയപാത വികസനം കലുങ്ക് നിർമാണം പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കും - ജില്ലാ കളക്ടർ 

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന കാനകളും കലുങ്കുകളും സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ പറഞ്ഞു. ദേശീയപാത വികസനത്തിനായി വെളിയങ്കോട് മേഖലയിൽ നിർമിക്കുന്ന കലുങ്കുകൾ പ്രദേശവാസികൾക്ക് ഏറെ ദുരിതമാവുമെന്നും വെളിയങ്കോട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിലേക്ക് വെള്ളക്കെട്ടിന് വഴിയൊരുക്കുമെന്നും കാണിച്ചു വെളിയങ്കോട് മഹല്ല് കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ പരാതിനൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടറോട് പദ്ധതി പ്രദേശം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടതിനുപിന്നാലെയാണ് ജില്ലാ കളക്ടറും സംഘവും വെളിയങ്കോട് പരിശോധന നടത്തിയത്. മഹല്ല് ഭാരവാഹികളിൽനിന്നും, പ്രദേശവാസികളിൽനിന്നും, ജനപ്രതിനിധികളിൽനിന്നും ജില്ലാ കളക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വെളിയങ്കോട് മേഖലയിൽ അയ്യോട്ടിച്ചിറ മുതൽ പുതുപൊന്നാനി വരെ ദേശീയപാത വികസനത്തിനായി നിർമിച്ച കാനകളും കലുങ്കുകളും പൊതുജനങ്ങൾക്കും സമീപത്തെ വീടുകൾക്കും ഏറെ പ്രയാസമുണ്ടാക്കുമെന്നുമാണ് പരിശോധന സംഘത്തിന്റെ വിലയിരുത്തൽ. കാനകളും കലുങ്കുകളും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുമെന്നും വിഷയത്തിൽ ഹൈക്കോടതിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും. എന്നാൽ അടിപ്പാതയുടെ കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാൻ സാധ്യമല്ലെന്നും പൊതുജനങ്ങളുടെ പരാതി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും ജില്ലാ കളക്ടർ നിവേദനവുമായെത്തിയ സംഘത്തോട് പറഞ്ഞു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, വെളിയങ്കോട് മഹല്ല് ഭാരവാഹികൾ എന്നിവർ ചേർന്നാണ് വെളിയങ്കോട് സന്ദർശനത്തിനെത്തിയ കളക്ടറെ സ്വീകരിച്ചത്

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments