Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോൾ പാടങ്ങളിലെ വെള്ളം വറ്റിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണം: തൃശ്ശൂർ ജില്ലാ കലക്ടർ


കോൾ പാടങ്ങളിലെ വെള്ളം വറ്റിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണം: തൃശ്ശൂർ ജില്ലാ കലക്ടർ

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ അറിയിച്ചു. മഴ കുറഞ്ഞതിനാൽ ചിമ്മിനി ഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് ഇത്.

കോൾ മേഖലയിലെ ജലം ക്രമീകരിച്ച് കൃഷിക്കായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നിലവിൽ ഏനാമാവ് ഷട്ടർ തുറക്കാൻ കഴിയില്ല. കോൾ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് ശേഷം റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ കോൾ ഉപദേശക സമിതിയുടെ അടിയന്തര യോഗം ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരുവാൻ തീരുമാനിച്ചിട്ടുണ്ട് അതുവരെ കോൾ മേഖലയിലെ വെള്ളം പമ്പ് ചെയ്തു പറ്റിക്കുന്ന പ്രവൃത്തി അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments