Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സോഡ കുപ്പി കൊണ്ട് യുവാവിനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു



സോഡ കുപ്പി കൊണ്ട് യുവാവിനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു

ചങ്ങരംകുളം ചിറവല്ലൂർ കിഴക്ക്മുറിയിൽ യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ചിറവല്ലൂർ സ്വദേശി തിയ്യത്തേതിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ്‌ സുബൈർ( 29)നാണ് നെറ്റിയിൽ പരിക്ക് പറ്റിയത്.എന്തോ കാര്യം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു സുബൈറിനെ ചിറവല്ലൂർ സ്വദേശി വിളിച്ചു വരുത്തിയതിന് ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ അരയിൽ സൂക്ഷിച്ചിരുന്ന സോഡ കുപ്പി എടുത്ത് തലക്ക് അടിക്കുയായിരുന്നു വെന്ന് സുബൈർ പറഞ്ഞു.അക്രമിച്ച വെക്തിയുമായി യാതൊരു തരത്തിലുള്ള മുൻ വൈരാഗ്യം ഇല്ല.എന്നാൽ മുൻ വൈരാഗ്യം ഉള്ളത് പോലെ കൊലവിളി ഭീഷണി മുഴക്കിയാണ് അക്രമിച്ചത് സുബൈർ പറഞ്ഞു.അക്രമം നടത്തുന്ന സമയത്ത് അക്രമി മദ്യലഹരിയിൽ ആണെന്ന് സംശയം ഉണ്ടെന്നും സുബൈറിന്റെ സുഹൃത്തുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.പരിക്ക് പറ്റിയ സുബൈറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ ഏഴ് തുന്നുകൾ ഉണ്ട്. ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments