Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊള്ളും വില.തെരുവിൽ കഞ്ഞിവെച്ചു വിളമ്പി വനിതാലീഗ് പ്രതിഷേധം


പൊള്ളും വില.
തെരുവിൽ കഞ്ഞിവെച്ചു വിളമ്പി വനിതാലീഗ് പ്രതിഷേധം 

എരമംഗലം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചു തെരുവിൽ കഞ്ഞിവെച്ചു വിളമ്പി വനിതാലീഗ്. 'പൊള്ളും വില. പ്രതിഷേധം അരങ്ങത്തേക്ക്' എന്ന മുദ്രാവാക്യത്തിലാണ് വനിതാലീഗ് പഞ്ചായത്തുതല കേന്ദ്രങ്ങളിൽ കഞ്ഞിവെച്ചു വിളമ്പുന്നത്. പാലപ്പെട്ടി തീരദേശത്ത് നടത്തിയ കഞ്ഞിവെച്ചു വിളമ്പിയുള്ള പ്രതിഷേധം വനിതാലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഖദീജ മുത്തേടത്ത് ഉദ്‌ഘാടനം ചെയ്‌തു. എം.എം. ഖദീജ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് മജീദ് കല്ലുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തംഗം ഖൗലത്ത് യഹിയാഖാൻ, ദമാം കെ.എം.സി.സി. പൊന്നാനി മണ്ഡലം പ്രസിഡൻറ് അബ്ദുല്ല കെ. ഇബ്രാഹിം, എ.എച്ച്. അബ്ദുല്ലത്തീഫ്, ഹുസൈൻ ഷംസുദ്ദീൻ, ഖാദർ ഇടശ്ശേരി, ഷമീമ അബ്ദുല്ല, ബബിത, റംല,റൈഹാനത്ത് പാലപ്പെട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വെളിയങ്കോട് നടന്ന തെരുവിൽ കഞ്ഞിവെച്ചു വിളമ്പിയുള്ള പ്രതിഷേധം വനിതാലീഗ് പൊന്നാനി മണ്ഡലം പ്രസിഡൻറ് പടിഞ്ഞാറകത്ത് ബീവി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് സുഹറ കടയിൽ അധ്യക്ഷത വഹിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments