തൃശ്ശൂർ ജില്ലയിൽ ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ പുതുക്കിയ നിരക്ക് ആഗസ്റ്റ് 20 മുതൽ നടപ്പാക്കും.
പി.കെ ഡേവീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പാനിങ്ങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജനകീയ ഹോട്ടലുകളിലൂടെ നൽകിവരുന്ന ഉച്ചഭക്ഷണത്തിനുള്ള സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. സെപ്റ്റംബർ ആദ്യവാരം സബ് കമ്മിറ്റി ചേരുവാനും തീരുമാനിച്ചു. ജനകീയ ഹോട്ടലുകളിലെ ഊണിന് പുറമെയുള്ള വിഭവങ്ങളുടെ വില സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസർ പരിശോധിച്ചു കൃത്യമായ നിർദ്ദേശം സബ് കമ്മിറ്റിക്ക് നൽകുവാനും ആവശ്യപ്പെട്ടു.സബ് കമ്മിറ്റിയുടെ നിർദ്ദേശത്തിൽ ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗം ചർച്ചചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments