മാറഞ്ചേരി പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ പരിശോധന ഉടൻ നടത്തണമെന്ന് കോൺഗ്രസ്
മാറഞ്ചേരി പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ പരിശോധന ഉടനെ നടത്തി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഓഫീസർക്കും മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. ഇവർ കൂട്ടത്തോടെ താമസിക്കുന്നതിന്റെ സമീപത്തുള്ളവർ ഭയത്തോടെയാണ് കഴിയുന്നത്. ഇവരുടെ രേഖകൾ പരിശോധിച്ച് വിലയിരുത്തിയതിനു ശേഷം ഇവർക്ക് പഞ്ചായത്ത് മുഖേന ID കാർഡും കെട്ടിട ഉടമകൾക്ക് ബോധവത്കരണവും നൽകണമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

0 Comments