പെരുമ്പടപ്പിലെ വെടിവെപ്പ് പ്രതി സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും
ഇന്നലെ വൈകിട്ട് സുഹൃത്തുക്കളായ, ഷാഫി, സജീവ്, മുഫീത്, സുൽഫിക്കർ എന്നിവർ, സജീവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ സജീവിന്റെ കയ്യിലിരുന്ന എയർ ഗണിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ഷാഫിയുടെ വലത് നെഞ്ചിലാണു വെടിയേറ്റത്.
തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഷാഫി മരണപ്പെടുകയായിരുന്നു.
പെരുമ്പടപ്പ് സി ഐ. സി. രമേശിന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസാണ് അന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments