ടീൻപാത്ത് രണ്ടാമത് എഡിഷൻ പ്രോഗ്രാമും സ്വാതന്ത്ര്യദിന സംഗമവും സംഘടിപ്പിച്ചു
മാറഞ്ചേരി: കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി അബുദാബി കെഎംസിസി മാറഞ്ചേരി പഞ്ചായത്തിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച ടീൻപാത്ത് രണ്ടാമത് എഡിഷൻ പ്രോഗ്രാമും സ്വാതന്ത്ര്യദിന സംഗമവും എടപ്പാൾ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം ബെൻഷ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഡൈനാമിക്സ് ആൻഡ് ലീഡർഷിപ്പ് എന്ന വിഷയത്തിൽ ടീം എസ്റ്റീം ട്രെയിനർ ജുമാൻ കൊണ്ടോട്ടി നേതൃത്വം നൽകി. എം ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി ശിഹാബ്, ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ, കെ.എ ത്വയ്യിബ് മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, വി റിയാസ്, ടി സാബിർ ഹുദവി പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments