Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തസ്‌തിക നിർണയത്തിൽ ഇ.ഐ.ഡി. കുട്ടികളെയും ഉൾപ്പെടുത്തണം - എ.കെ.എസ്.ടി.യു.


തസ്‌തിക നിർണയത്തിൽ ഇ.ഐ.ഡി. കുട്ടികളെയും ഉൾപ്പെടുത്തണം - എ.കെ.എസ്.ടി.യു.

ഈ അധ്യയന വർഷത്തിൽ തസ്‌തിക നിർണയത്തിൽ സ്‌കൂളിൽ ഹാജരാകുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തണമെന്ന് ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ പൊന്നാനി ഉപജില്ല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെപോലെ പ്രഥമാധ്യാപകരുടെയും ക്ലാസ് അധ്യാപകരുടെയും സത്യപ്രസ്‌താവനയുടെ അടിസ്ഥാനത്തിൽ തസ്‌തിക പുന:നിർണയം ചെയ്യണമെന്നും,
അതിഥിത്തൊഴിലാളികളുടെ മക്കളടക്കം നിരവധി കുട്ടികൾക്ക് പല കാരണത്താൽ യഥാസമയം യു.ഐ.ഡി. കിട്ടാത്ത അവസ്ഥയുണ്ടെന്നും സാഹചര്യങ്ങൾ മനസ്സിലാക്കി തസ്‌തിക പുന:നിർണയം ചെയ്യാനാവശ്യമായ നടപടികളെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ. ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്‌തു. ഉപജില്ലാ പ്രസിഡൻറ് സി.പി. ലീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിറ്റോ ടി. ഡെന്നി, കെ.എസ്. രമേഷ് ചന്ദ്ര, കെ. ബാബുരാജ്, കെ. സുനിത, ഷെബിൽ മുഹമ്മദ്, കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments