Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മന്ത്രി പി പ്രസാദ് പുന്നയൂർക്കുളം പെരിയമ്പലം രാമച്ച കൃഷിയിടം സന്ദർശിച്ചു


മന്ത്രി പി പ്രസാദ് പുന്നയൂർക്കുളം പെരിയമ്പലം രാമച്ച കൃഷിയിടം സന്ദർശിച്ചു


രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിനും ബഹു.കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിച്ചു. സന്ദർശനത്തോടനുബന്ധിച്ച് നടന്ന "രാമച്ച പ്പൊലിമ "പരിപാടി യും കർഷക സംവാദവും മന്ത്രി തൈ നനച്ച് ഉദ്ഘാടനം ചെയ്തു.

എൻ കെ അക്ബർ എംഎൽഎ അധിക്ഷനായി. പ്രിൻസിപ്പിൾ കൃഷി ഓഫീസർ ഉഷ മേരി ഡാനിയൽ വിഷയാവതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം റഹീം വീട്ടിപറമ്പിൽ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, വാർഡ് മെമ്പർ കെ എച്ച് ആബിദ്, ചാവക്കാട് കൃഷി അസി. ഡയറക്ടർ എ എൻ മനോജ്, ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, രാമച്ച കർഷക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സ്വാഗതവും കൃഷി ഓഫീസർ പി എ നാനു നന്ദിയും പറഞ്ഞു. കേരള കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ. വിധു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ രാമച്ച കൃഷിയും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ കർഷക ചർച്ച നടന്നു. പാരമ്പര്യ രാമച്ച കർഷകൻ കടത്തേടത്ത് ഭാസ്കരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.രാമച്ചകര്ഷ സംഘം പ്രതിനിധികളായ vk യൂസഫ്,മോഹനൻ തുടങ്ങിയവർ മന്ത്രിയ്ക് ഉപഹാരം നൽകി..

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments