Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി ഇടപെടലുകൾ നടത്തും - പി. നന്ദകുമാർ എം.എൽ.എ.


പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി ഇടപെടലുകൾ നടത്തും - പി. നന്ദകുമാർ എം.എൽ.എ.

ഓരോ മാധ്യമങ്ങളുടെയും ഉയർച്ചയിൽ ഒഴിവാക്കാനാവാത്ത വിഭാഗമാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും ഇവരുടെ ക്ഷേമത്തിനായി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ഓഫീസിൽ നടന്ന കെ.ജെ.യു. പൊന്നാനി മേഖലാ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുചിത്രൻ അറോറ അധ്യക്ഷത വഹിച്ചു. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി.ഇ.ഒ. നാസർ മുഖ്യാതിഥിയിരുന്നു. കെ.ജെ.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഖജാൻജി ഇ.പി. രാജീവ്‌, പി.ടി. അജയ്‌മോഹൻ, അഡ്വ. എ.എം. രോഹിത്, സി.വി. മിത്രൻ, കാർത്തിക് കൃഷ്‌ണ, ഫാറൂഖ് വെളിയങ്കോട്, രമേഷ് അമ്പാരത്ത്, ഫഖ്‌റുദ്ദീൻ പന്താവൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി.ഇ.ഒ. നാസറിനെ ആദരിക്കുകയും എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com




Post a Comment

0 Comments