Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.എസ്.പി.യു. നന്നംമുക്ക് യൂണിറ്റ് തല കൺവെൻഷൻ നടന്നു.



കെ.എസ്.എസ്.പി.യു. നന്നംമുക്ക് യൂണിറ്റ് തല കൺവെൻഷൻ നടന്നു.

കെ.എസ്.എസ്.പി.യു. നന്നംമുക്ക് യൂണിറ്റ് തല കൺവെൻഷൻ മൂക്കുതല ദേവസ്വം സത്രം ഹാളിൽ വെച്ച് നടന്നു.  സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ അനുസ്മരണത്തോടെയാണ് സമ്മേളനം ആരംഭിച്ചത് യൂണിറ്റ് പ്രസിഡണ്ടിന്റെ അഭാവത്തിൽ പ്രഭാകരൻമാസ്റ്റരുടെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു.

സെക്രട്ടറി പി.എൻ . കൃഷ്ണ മൂർത്തി സ്വാഗത പ്രസംഗത്തിൽ യോഗത്തിന്റെ അജണ്ട വിശദീകരിക്കുകയും അതിഥികളെ പരിചയപ്പെടുത്തുകയും ചെയ്യതു കഴിഞ്ഞ സംസ്ഥാന വാർഷിക . സമ്മേളത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.സി.ജി. താരാനാഥനെ അദ്ധ്യക്ഷൻ ഷാൽ അണിയിച്ച് ആദരിച്ചു. ശ്രീ.സി.ജി. താരാനാഥൻ കൺവെൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചിത്രൻ നമ്പൂതിരി പ്പാട് വിവിധ പെൻഷൻ സംഘടനകളെ യോജിപ്പിച്ച് KSSPU രൂപീകരിക്കാനും പെൻഷൻ കാരുടെ ക്ഷേമത്തിനായി നൽകിയ സംഭാവനകളെയും അൽ സ്മരിച്ചു. സംഘടന ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് മുതിർന്ന അംഗങ്ങളായ Kv. കൃഷ്ണൻ നായർ, പ്രഭാകരൻ മാസ്റ്റർ, യശോദ ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതുതായി സംഘടനയിൽ അംഗത്വമെടുത്ത രമാദേവി ടീച്ചർ, വസന്ത ടീച്ചർ, ഷീല ടീച്ചർ, വനജാക്ഷി, ശോഭന പി.സി. എന്നിവരെ ബൊക്കെ നൽകി സ്വീകരിച്ചു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ നന്നംമുക്കണിറ്റി ന്റെ പരിധിയിൽ വരുന്ന മൂക്കുതല ഹൈസ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുവാങ്ങി വിജയിച്ച ഹരിനന്ദന സി.കെ.(1183/1200 സയൻസ്ഗ്രൂപ്പ്), ഷിഫ്ള അഷറഫ് (1148/1200 ഹ്യുമാനിറ്റീസ് ) എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി അഭിനന്ദിച്ചു. ഏകദേശം അമ്പതു ലക്ഷം രൂപ ചിലവു വരുന്ന ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയക് തയ്യാറെടുക്കുന്ന മുരളീധരന് സംഘടനയുടെ ആദ്യഗഡു സഹായമായി പതിനായിരം രൂപ നൽകി. ഒരു മാസത്തിനും അംഗങ്ങളിൽ നിന്നും ശേഖരിച്ച് പരമാവധി തുക അദ്ദേഹത്തിന് നൽകുന്നതാണ്. ആദരിക്കപ്പെട്ടവരും പുതുതായി അംഗത്വമെടുത്തവരും അവാർഡു ജേതാക്കളായ കുട്ടികളും സഹായ ധനം സ്വീകരിച്ച് മുരളീധരനും സുചിതമായി മുപടി പറഞ്ഞു. ലക്ഷണൻ മാസ്റ്റർ, വത്സലടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി ഖാദർ മാസ്റ്റർ കൃതജ്ഞത രേഖപ്പെടുത്തി. 64 അംഗങ്ങൾ 
കൺവെൻഷനിൽ പങ്കെടുത്തു. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments