കാലവർഷം; മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് നാശനഷ്ടം
കാലവർഷം കനത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം റിപ്പോർട്ടു ചെയ്തു. പൂർണ്ണമായും ആറ് വീടുകൾ തകർന്നു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്കാണിത്. ഇന്നലെ (ജൂലൈ ഏഴ്) 26 വീടുകളാണ് ഭാഗികമായി നശിച്ചത്.
തിരൂർ-രണ്ട്, പൊന്നാനി -ഏഴ്, തിരൂരങ്ങാടി-രണ്ട്, ഏറനാട്-അഞ്ച്, കൊണ്ടോട്ടി-ഒമ്പത് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി ഇന്നലെ തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ആറ് കുടുംബങ്ങളിൽ നിന്നായി 19 പേരാണ് ക്യാമ്പിൽ കഴിയുന്നത്. (ആൺ-ഏഴ്, പെൺ-ഏഴ്, കുട്ടികൾ -അഞ്ച്).
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments