പ്രതിഭാസംഗമം ശ്രദ്ധേയമായി. ആയിരത്തോളം പ്രതിഭകൾക്ക് എം എൽ എ യുടെ ഉപഹാരം
പൊന്നാനി നിയോജക മണ്ഡലത്തിൽ
എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ
ഉന്നതവിജയം നേടിയ 800 ഓളം
വിദ്യാർത്ഥികളെ പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ അനുമോദിച്ച് ഉപഹാരം സമ്മാനിച്ചു.
"REELS" പ്രതിഭാ സംഗമം - 2023 എന്ന
പേരിൽ സംഘടിപ്പിച്ച അനുമോദന
പരിപാടി വിദ്യാർത്ഥികളിലേക്കും
രക്ഷിതാക്കളിലേക്കും ക്രിയാത്മകമായ
ആശയങ്ങൾ പങ്കുവെക്കലിന്റെ
വേദി കൂടിയായി മാറാൻ കഴിഞ്ഞുവെന്നതിൽ
വളരെ സന്തോഷവും സംതൃപ്തിയും
നൽകുന്നു . ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കരുതലോടെ മുന്നേറാൻ കഴിയാനുള്ള
വഴിയൊരുക്കി നൽകേണ്ടത്
നമ്മുടെയെല്ലാം കടമയാണ് .
പരിപാടിയിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. രാജീവൻ
പോസിറ്റീവ് വൈബ്സ് പങ്കുവെക്കുന്ന
ക്ലാസ്സ് എടുത്തു . പൊന്നാനി നഗരസഭ
ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപ്പുറത്ത്
അദ്ധ്യക്ഷനായിരുന്നു . പെരുമ്പടപ്പ് ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ,
നഗരസഭ വൈസ് ചെയർപേഴ്സൺ
ബിന്ദു സിദ്ധാർത്ഥൻ , നഗരസഭ വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ്
ബഷീർ , പൊന്നാനി ഉപജില്ല എ.ഇ.ഒ
ടി.എസ് ഷോജ ടീച്ചർ , കെ-ഡിസ്ക് അംഗം
സി.പി മുഹമ്മദ് കുഞ്ഞി , REELS കോർഡിനേറ്റർ പ്രൊഫ. പി.കെ.എം ഇഖ്ബാൽ , ICSR കോർഡിനേറ്റർ പ്രൊഫ. ഇമ്പിച്ചിക്കോയ തങ്ങൾ, വാർഡ് കൗൺസിലർ പി.വി ലത്തീഫ്
എന്നിവരും സന്നിഹിതരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments