Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് അങ്കണത്തിൽ


സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് അങ്കണത്തിൽ

വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയുടെ നേതൃത്വത്തിൽ ബലി പെരുന്നാളിന് നടക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് അങ്കണത്തിൽ നടക്കുവെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈദ് പ്രാർത്ഥനക്കും ഖുത്തുബക്കും കോട്ടക്കൽ പറപ്പൂർ മസ്ജിദുൽ ഇലാഹിയ്യ ഖത്തീബ് പി.കെ.ഹബീബ് ജഹാൻ നേതൃത്വം നൽകും. നമസ്കാരം കൃത്യം 8 മണിക്ക് ആരംഭിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഈദ് ഗാഹിൽ പങ്കെടുക്കുന്ന എല്ലാവരും കാലത്ത് 7.30 ന് മുമ്പ് ഈദ് ഗാഹിൽ വുളു ചെയ്ത് മുസല്ല സഹിതം എത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായാൽ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


വാർത്തസമ്മേളനത്തിൽ ഒരുമ ചെയർമാൻ ഇ.എം.മുഹമ്മദ് കൺവീനർ എ.അബ്ദുൾ ലത്തീഫ്, എക്സി. അംഗങ്ങളായ അഷ്റഫ് പന്തലൂർ, ചിറ്റാറയിൽ കുഞ്ഞു എന്നിവർ പങ്കെടുത്തു.*


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments