എസ്.എസ്.എഫ് പനമ്പാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
മഠത്തിൽ : എസ്എസ്എഫ് മുപ്പതാമത് പനമ്പാട് സെക്ടർ സാഹിത്യോത്സവ് മഠത്തിൽ അരങ്ങേറി. കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ പ്രസിഡന്റ് സയ്യിദ് സീതിക്കോയ അൽ ബുഖാരി നീറ്റിക്കൽ ഉദ്ഘാടനം ചെയ്തു. ശിബ്‌ലി കെ വൈ അധ്യക്ഷനായി.
സയ്യിദ് ഫസൽ അൽ ബുഖാരി പ്രാർത്ഥന നടത്തി.443 പോയിന്റോടെ കാഞ്ഞിരമുക്ക് യൂണിറ്റ് ഒന്നാം സ്ഥാനവും,315 പോയിന്റ് മായി മഠം രണ്ടാം സ്ഥാനവും,314 പോയിന്റ് മായി നാലകം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല് ദിവസം നീണ്ടു നിന്ന സാഹിത്യോത്സവ് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പരിസമാപ്തികുറിച്ചു.
എസ് എസ് എഫ് പൊന്നാനി ഡിവിഷൻ ജനറൽ സെക്രട്ടറി ശക്കീർ സഖാഫി അനുമോദന പ്രഭാഷണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല എക്സിക്യൂട്ടീവ് അംഗം ദാവൂദ് സഖാഫി ഫലപ്രഖ്യാപനം നടത്തി.സയ്യിദ് ഫസൽ അൽ ബുഖാരി,ഹമീദ് ലത്തീഫി,സുബൈർ ബാഖവി , ബാസിത് സഖാഫി,നിഷാബ് നാലകം, ഹകീം തറയിൽ എന്നിവർ പ്രസംഗിച്ചു.നിഹാൽ അത്താണി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments