ഹൈദരലി തങ്ങളുടെ ഓര്‍മ്മമരംനട്ട് ഹരിതവനം പദ്ധതിക്ക് തുടക്കമായി.
മലപ്പുറം: ലോകപരിസ്ഥിതി ദിനത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മ്മമരംനട്ടുകൊണ്ട് മുസ്‌ലിംലീഗ് പരിസ്ഥതി സംരക്ഷണ സമിതിയുടെ ഹരിതവനം പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണണമെന്ന് പറഞ്ഞ് മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി രൂപീകരിച്ച നേതാവായിരുന്നു തങ്ങള്‍. പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും മുസ്‌ലിംലീഗിന്റെ ജില്ലാ കമ്മിറ്റികളാണ് ഹരിതവനം ഒരുക്കുന്നത്.
മലപ്പുറത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനായി നല്‍കിയ സ്ഥലത്ത് ഹൈദരലി തങ്ങളുടെ ഓര്‍മ്മമരം നട്ടുകൊണ്ട് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പോഷകസംഘടനകള്‍ അവരുടെ നേതാക്കളുടെ ഓര്‍മ്മക്കായി തൈകള്‍ സംസ്ഥാനപ്രസിഡന്റിന് കൈമാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കും തൈകള്‍ കൈമാറി.
കാസര്‍കോഡ് ചെമ്പരിക്കല്‍, എറണാകുളം മുസ്‌ലിംജമാഅത്ത് കൗണ്‍സില്‍ ആസ്ഥാനമായ എടത്തക്കുഴി വേലിപ്പടി, ഹരിപ്പാട് തൃക്കുന്നപ്പുഴ വില്ലേജ്, പത്തനംതിട്ട കുമ്പഴ റോഡില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹരിതവന നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഹരിതവനം പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും.
ചടങ്ങില്‍ മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. കുട്ടിഅഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ സലീം കുരുവമ്പലം, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി, അഡ്വ. എം. റഹ്‌മത്തുല്ല, കോഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ ഗഫൂര്‍, മുസ്തഫ കൊണ്ടോട്ടി, സക്കീന പുല്‍പ്പാടന്‍, പി.കെ. അസ്‌ലു, പി.കെ. അലി അക്ബര്‍, എ.പി. ഉണ്ണികൃഷ്ണന്‍, അഡ്വ. പി.പി. ഹാരിഫ്, എം.പി. മുഹമ്മദ്, ടി.എച്ച്. കുഞ്ഞാലി ഹാജി, സൈഫുദ്ദീന്‍ വലിയകത്ത്, സി. അബൂബക്കര്‍ ഹാജി, ലുഖ്മാന്‍ അരീക്കോട്, അലി മേലേതില്‍, ഷംസു പുള്ളാട്ട്, അമീര്‍ ഊരകം, ഉനൈസ് തിരൂര്‍, അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments