വെളിയങ്കോട് ഉമർ ഖാളി (റ) 171 ാം ആണ്ട് നേർച്ച പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചരണ പ്രവർത്തനങ്ങൾക്കാണ് വെളിയങ്കോട് ജുമാ മസ്ജിദിൽ ഖാസി ഹംസ സഖാഫിയുടെ അധ്യക്ഷതയിൽ മഹല്ല് ജമാഅത്ത് പ്രസിഡണ്ട് അബൂബക്കർ തുടക്കം കുറിച്ചത്.
ജൂലൈ 8 കാലത്ത് 10 മണിക്ക് പതാക ഉയർത്തുന്നതോടുകൂടി പരിപാടിക്ക് തുടക്കം കുറിക്കും , അന്നേദിനം രണ്ടുമണിക്ക് ചരിത്ര സെമിനാർ , ഏഴ് മണിക്ക് മഹല്ലിലെ ഉന്നത്ത വിജയികളെ ആദരിക്കൽ എന്നിങ്ങനെയാൺ ആദ്യ ദിന പരിപാടികൾ.
ജൂലൈ 9, 10 ദിനങ്ങളിൽ മതപ്രഭാഷണം , ജൂലൈ 11 നു കാലത്ത് 10 മണിക്ക് സമൂഹ വിവാഹം ,വൈകീട്ട് 7 മണിക്ക് അനുസ്മരണ സമ്മേളനം എന്നിവയും നടക്കും.
ജൂലൈ 12 വൈകുന്നേരം 4 മണിക്ക് സ്വല്ലൽ ഇലാഹ് ബൈത്ത് പാരായണം, 7 മണി മുതൽ ദിക്‌ർ - സ്വലാത്ത് വാർഷികം.
ജൂലൈ 13 കാലത്ത് 6 മണി മുതൽ അന്നദാനം എന്നിവയും നടക്കും.
8 മുതൽ 13 വരെ നടക്കുന്ന പരിപാടികളിൽ പാണക്കാട് നാസർ ഹയ്യ് തങ്ങൾ, ബയാർ തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, പി സുരേന്ദ്രൻ , അബ്ദുൽ ഹക്കീം അസ്ഹരി , മുനീർ ഹുദവി വിളയിൽ , അബ്ദുറഷീദ് ഫൈസി വെള്ളായിക്കോട് , കുമ്മനം നിസാമുദ്ധീൻ അസ്‌ഹരി , അബ്ദുൽ ലത്തീഫ് സഖഫി മദനീയം , ഹുസൈൻ രണ്ടത്താണി, തുടങ്ങിയവർ സംബന്ധിക്കും.
പരിപാടിയിൽ മഹല്ല് ജമാഅത്ത് ജനറൽ സെക്ര്ട്ട്രി മനാഫ് , മഹല്ല് ജമാഅത്ത് ട്രഷറർ മൊയ്തുണ്ണി ഹാജി , മുഹമ്മദ് കുട്ടി മേപ്പുറത്തേൽ,മീഡിയവിംഗ് അംഗങ്ങളായ സക്കീർ മാഷ് , ലത്തീഫ് എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments