പുന്നയൂര്‍ക്കുളം വൈദ്യുതി ടവര്‍ പുനസ്ഥാപിച്ചു
പുന്നയൂര്‍ക്കുളം . ചമ്മന്നൂര്‍ ചുള്ളിക്കാന്‍കുന്ന് കോള്‍പാടത്ത് നിലംപൊത്തിയ കെഎസ്ഇബിയുടെ 110 കെവി ടവര്‍ പുനസ്ഥാപിച്ചു. 12 ദിവസം കൊണ്ടാണ് ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാടത്ത് വെള്ളം ഇല്ലാത്തതിനാല്‍ പണി വേഗത്തില്‍ തീര്‍ക്കാന്‍ കഴിഞ്ഞു.
ടവറിന്റെ കാലുകളില്‍ തുരുമ്പ് വരാതിരിക്കാന്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ടവര്‍ അഴിച്ച് സ്ഥാപിക്കാന്‍ സമയമെടുക്കും എന്നതിനാലാണ് പുതിയ ടവര്‍ എത്തിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഒന്‍പതര മീറ്ററില്‍ പൈലിങ് നടത്തിയതിനു ശേഷം രണ്ടര മീറ്ററോളം താഴ്ചയില്‍ കമ്പി കെട്ടിയുള്ള കോണ്‍ക്രീറ്റിലാണ് കോള്‍പാടത്ത് ടവറുകള്‍ സ്ഥാപിക്കുന്നത്. ഇവിടെ നേരത്തെ ടവര്‍ ഉണ്ടായിരുന്ന അതേ സ്ഥലത്തു തന്നെയാണ് പുതിയത് സ്ഥാപിച്ചത്. അതിനാല്‍ വേറെ പൈലിങ് വേണ്ടിവന്നില്ല. വിയ്യൂര്‍ ലൈന്‍ മെയിന്റനന്‍സ് സെക്ഷനാണ് പണി നടത്തിയത്. കെഎസ്ഇബി തൃശൂര്‍ സര്‍ക്കിള്‍ ട്രാന്‍സ്മിഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. ദിനേഷ്, ചാലക്കുടി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സുനിത ജോര്‍ജ്, എഎക്‌സ്‌സി രഞ്ജിത്ത് ആന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാടത്ത് ജലനിരപ്പ് ഉയരുന്നതാണ് ടവറുകള്‍ക്ക് ഭീഷണിയാകുന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന വളവും കീടനാശിനികളും ടവര്‍ തുരുമ്പെടുക്കാന്‍ കാരണമാകുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തുന്നത് കോളിലെ ജലനിരപ്പ് കൂടാന്‍ കാരണമാണ്.
കുന്നംകുളത്ത് നിന്നു പുന്നയൂര്‍ക്കുളം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ടവര്‍ കഴിഞ്ഞ 25 നു രാത്രിയാണ് വീണത്. ഇതോടെ പുന്നയൂര്‍ക്കുളം, വടക്കേകാട്, പുന്നയൂര്‍, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളില്‍ വൈദ്യുതി നിലച്ചു. പിറ്റേന്നുതന്നെ ടവറിനു സമാനമായ 2 എ പോള്‍ സ്ട്രക്ചര്‍ സ്ഥാപിച്ച് ലൈന്‍ ഇതിലേക്ക് മാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിച്ചിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments