വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു
മാലിന്യ മുക്‌തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി , വ്യാപാരി വ്യവസായി സമിതി സംഘടനാ പ്രതിനിധികൾ , ഓഡിറ്റോറിയം നടത്തിപ്പുകാർ , കാറ്ററിംഗ് സർവ്വീസ് പ്രതിനിധികൾ , കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .
പെരുമ്പടപ്പ് ബ്ലോക്ക് തല ശുചിത്വ ചാർജ് ഓഫീസർ ഗിരാജ് മാലിന്യ സംസ്ക്കരണ രംഗത്തെ നിയമങ്ങളെ കുറിച്ചും , ശിക്ഷാ നടപടി കളെ കുറിച്ചും , ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന് പൊതുസമൂഹത്തിൻ്റെ ഉത്തരവാദിത്വത്തെ കുറിച്ചും വിശദമായി സംസാരിച്ചു . മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് , സംഘടന പ്രതിനിധികൾ സഹകരണം ഉറപ്പ്
നല്കി . സംഘടന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തെ അറിയിച്ചു .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കവിത . ടി. സ്വാഗതവും പറഞ്ഞ യോഗത്തിൽ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ പാടത്ത കായിൽ , ബ്ലോക്ക് കോ- ഓർഡിനേറ്റർ പി. ഷഹീർ വിവിധ സംഘടനകള പ്രതിനിധീകരിച്ച് ജലീൽ കീടത്തേൽ , ഉമ്മർ ഓർമ , ശശി കണ്ണാത്ത് , ടി.കെ .മൂസ്സ ( ഹെമക്സ് ) തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments