കല്ലുമ്മക്കായ ആദ്യപരീക്ഷണകൃഷിയിൽ നൂറുമേനി
കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
എരമംഗലം: വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ കൃഷിയുടെ ആദ്യപരീക്ഷണത്തിൽ നൂറുമേനി വിളവെടുപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിൽ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പൂക്കൈതപ്പുഴയും കനോലി കനാലും ചേരുന്ന മാരാമുറ്റം പ്രദേശത്ത് കല്ലുമ്മക്കായ കൃഷി നടപ്പാക്കിയത്. കായലോരം, കനോലി, ബ്ലൂ സീ, സോളോ ഫീനിക്സ്, ബ്രദേഴ്‌സ് എന്നീ അഞ്ച് ഗ്രൂപ്പുകളിലായി 15 -പേരടങ്ങുന്ന സംഘമാണ് കൃഷിനടത്തിയത്. കല്ലുമ്മക്കായ വിളവെടുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. വൈവിധ്യമുള്ള ഭൂപ്രകൃതിക്കനുസരിച്ചു ഓരോ മേഖലയിലും ഏറ്റെടുത്തു നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് പറഞ്ഞു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത് പ്രസിഡൻറ് പി. ബീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.വി. അബ്ദുൽഅസീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.സി. ശിഹാബ്, താജുന്നീസ, പി. അജയൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ നിഷാദ് അബൂബക്കർ, അഡ്വ. കെ.എ. ബക്കർ, ബി.ഡി.. കെ.ജെ. അമൽദാസ്, ഫിഷറീസ് പദ്ധതി കോ -ഓർഡിനേറ്റർമാരായ രജിന,ഷൈനിബ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : - പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്യുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments